ഇരവിപുരം: തട്ടിപ്പ് പതിവാക്കിയ സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്നും ഇതിനെതിരെ ബഹുജന മനഃസാക്ഷി ഉണരണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരവിപുരം, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വടക്കേവിള പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരവിപുരം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ, ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം കെ.ബി. ഷഹാൽ, അഷറഫ് പുത്തൻപുര, അഫ്സൽ ബാദുഷ, അശോകൻ, അയത്തിൽ നിസാം, മണക്കാട് സലിം, ജഹാംഗീർ, രാധാകൃഷ്ണൻ, മണിയംകുളം കലാം, അനസ് പിണയ്ക്കൽ, കടകംപള്ളി മനോജ്, അയത്തിൽ നാസിം, സജിത്, സനോഫർ, എന്നിവർ നേതൃത്വം നൽകി.
മുണ്ടയ്ക്കലിൽ
മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ജോസഫ് കുരുവിള, ഡി.സി.സി ജന. സെക്രട്ടറിമാരായ ജി. ജയപ്രകാശ്, എം.എം. സഞ്ജീവ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ആർ. രാജമോഹൻ, ജി. ശുഭദേവൻ, ശശി ഉദയഭാനു, ജെ. ബിജു, ശാന്തിനി ശുഭദേവൻ, വി. രഘുനാഥൻ, സന്തോഷ് മുണ്ടയ്ക്കൽ, പി. മിൽട്ടൺ, സിദ്ധാർത്ഥൻ ആശാൻ, പി. സുന്ദരേശൻ, എ.ഡി. സുരേഷ് കുമാർ, റിച്ചാർഡ് ഫെർണാണ്ടസ്, എ. നസീർ, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ചിന്നക്കടയിൽ
ആശ്രാമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹൻ ബോസ് അദ്ധ്യക്ഷത വഹിച്ചു. എസ്. വിപിനചന്ദ്രൻ, എസ്. ശ്രീകുമാർ, ആർ. രമണൻ, കൃഷ്ണവേണി ശർമ്മ തുടങ്ങിയവർ സംസാരിച്ചു.
പരവൂരിൽ
പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ്, എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, എസ്. സുനിൽകുമാർ, ശിവപ്രകാശ്, സുധീർ കുമാർ, അജിത്ത്, ശർമത്ത് ഖാൻ, ആന്റണി, ബാലാജി, ദീപക്, ആർ. ജയനാഥ് എന്നിവർ സംസാരിച്ചു.
പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ടെലിഫോൺ ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹൻ അദ്ധ്യക്ഷത വഹിച്ചു. എ. ഷുഹൈബ്, വി. പ്രകാശ്, പൊഴിക്കര വിജയൻപിള്ള, സുനിൽകുമാർ, വി. മഹേശൻ, കെ. സുരേഷ് കുമാർ, പ്രേംജി, ആർ. ഷാജി, സുധീർകുമാർ, ശർമത്‌ഖാൻ, അജിത്, അൻസർഖാൻ, മണ്ഡലം ഭാരവാഹികളായ മനോജ്, ലാൽ, ദിലീപ്, മോഹൻദാസ്, ഷൈനി, സുകേഷ്, വിമലാംബിക, ശ്രീജ എന്നിവർ സംസാരിച്ചു.