ശാസ്താംകോട്ട: തടാകത്തീരത്തെ എക്സൈസ് നിർമ്മാണത്തിനെതിരെ ആർ.വൈ.എഫ് നിൽപ്പു സമരം നടത്തി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായ ശാസ്താംകോട്ട തടാകത്തീരത്തെ മൊട്ടക്കുന്ന് ഇടിച്ചു നിരത്തി എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം സംഘടിപ്പിച്ചത്. തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മൂന്നു സെന്റുള്ളവർക്ക് പോലും ഭവന നിർമ്മാണത്തിന് അനുവാദം നൽകാത്ത അധികൃതർ മുഴുവൻ നിയമങ്ങളും ലംഘിച്ചുള്ള നിർമ്മാണമാണ് എക്സൈസ് കോംപ്ലക്സിസിന്റെ പേരിൽ നടത്തുന്നതെന്ന് ആർ.വൈ.എഫ് ആരോപിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ നേതൃത്വം നൽകി. സുഭാഷ് എസ്. കല്ലട, സജിമോൻ ഇടവനശേരി, അനസ് മയ്യത്തുംകര, പ്രദീപ് കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു.