photo
ജനാധിപത്യ സംരക്ഷണ ദിനം സി.കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലോക് താന്ത്രിക്ക് ജനതാദൾ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രക്ത സാക്ഷികളായവർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് രാജു ആതിരയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഗോപി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം റെജി കരുനാഗപ്പള്ളി, ഫിറോസ് ഖാൻ ,ബിജു , ഷുക്കൂർ കണിയാകുന്നേൽ, ജയപ്രകാശ്, രഘു എന്നിവർ പങ്കെടുത്തു.