feder

കൊല്ലം: ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി സിറ്റി പൊലീസിന് റെയിൻകോട്ടും മുഖാവരണങ്ങളും നൽകി. കമ്മിഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിണൽ ഹെഡുമായ അശോക് കുമാർ കമ്മിഷണർ ടി. നാരായണന് റെയിൻകോട്ടുകളും മാസ്കും കൈമാറി. ഫെഡറൽ ബാങ്ക് കൊല്ലം ശാഖാ മേധാവി കെ.എസ്. സന്തോഷ്, അസി. മാനേജർ ജയകൃഷ്ണൻ, എ.എസ്.ഐ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.