കരുനാഗപ്പള്ളി: പൊന്മനയിലെ കെ.എം.എം.എൽ ഫാക്ടറിയുടെ മൈനിംഗ് പ്രദേശത്തിന്റെ പരിധിയിൽ വരുന്ന 88, 90, 107 നമ്പരുകളിലുള്ള അങ്കണവാടികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വികൾ നൽകി. 88-ാം നമ്പർ അങ്കണവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സജിത്ത് രഞ്ച് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എം.എൽ വെൽഫയർ മാനേജർ എ.എം. സിയാദ് മുഖ്യ അതിഥിയായി. സംസ്‌കൃതി ഗ്രന്ഥശാലാ സെക്രട്ടറി ആർ. മുരളി, അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ സുഗതൻ മംഗലത്ത്, ഹേമചന്ദ്രൻ, ആർ. സുഭാഷ്ചന്ദ്രൻ, ജാഗ്രതാ സമിതി കൺവീനർ അജിത, ദീപ, ഗീതാകുമാരി, സിന്ധു എന്നിവർ പങ്കെടുത്തു.