youth-congress
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ചെണ്ടകൊട്ടി സമരം

കൊല്ലം: പി.എസ്‌.സിയെ ഉറക്കം ഉണർത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ചെണ്ടകൊട്ടി സമരം ഡി.സി.സി വൈസ് പ്രസിഡണ്ട്‌ അഡ്വ. ജെർമ്മിയാസ് ഉദ്‌ഘാടനം ചെയ്തു. 26 ഓളം റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺ. ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, വിഷ്ണു സുനിൽ പന്തളം, വിനു മംഗലത്ത്, പൊന്മന നിശാന്ത്, ഉണ്ണി ഇലവിനാൽ, അനിൽകുമാർ, നിഷാ സുനീഷ്, പിണയ്ക്കൽ ഫൈസ്, ഷാ സലീം, അനൂപ് പട്ടത്താനം, ശരത് കുറ്റിവട്ടം എന്നിവർ സംസാരിച്ചു.