al
പവിത്രേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന കരനെൽ കൃഷിയുടെ വിത്ത് വിതയ്ക്കൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു

പുത്തൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാറനാട് കക്കാട് മാധവൻ പിള്ളയുടെ പാട്ടത്തിനെടുത്ത 65 സെന്റ് ഭൂമിയിൽ കരനെൽ കൃഷി ആരംഭിച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാർ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. ഷൈലേന്ദ്രൻ അദ്ധ്യക്ഷനായി. അസ്സിസ്റ്റന്റ് രജിസ്ട്രാർ ടി.ആർ. ഹരികുമാർ, കൃഷി ഓഫീസർ ധന്യ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ കൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ എസ്.ആർ. ഗോപകുമാർ, രാധാമണി, ഏരിയാ കമ്മിറ്റി അംഗം ജെ. രാമാനുജൻ, ലോക്കൽ സെക്രട്ടറി കെ. ജയൻ എന്നിവർ പങ്കെടുത്തു.