photo
പുത്തൻതെരുവ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. പുത്തൻതെരുവ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സുനിൽകുമാർ, എം. ഇബ്രാഹിം കുട്ടി, കെ.എസ്. പുരം സുധീർ, ബിനീ അനിൽ, യൂസഫ് കൊച്ചയ്യം, കൃഷ്ണ പിള്ള, അദിനാട് മജീദ്, മുഹമ്മദ്‌ കുഞ്ഞ്, ആദിനാട് നാസർ, പൂക്കുഞ്ഞ്, സുരേഷ് ബാബു, ഗിരിജാ കുമാരി, സുധീഷൻ, ഉത്തമൻ, നിസാം തുടങ്ങിയവർ പങ്കെടുത്തു.