കൊല്ലം: ജില്ലയിൽ ഇന്നലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 18 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 196 ആയി.
സ്ഥിരീകരിച്ചവർ
1. 16ന് കുവൈറ്റിൽ നിന്നെത്തിയ ചവറ സ്വദേശിനി (32)
2. 22ന് സൗദിയിൽ നിന്നെത്തിയ കുണ്ടറ വെള്ളിമൺ സ്വദേശി (49)
3. 15ന് സൗദിയിൽ നിന്നെത്തിയ നെടുവത്തൂർ ആനക്കൊട്ടൂർ സ്വദേശി (44)
4. 24ന് ഹരിയാനയിൽ നിന്നെത്തിയ വാളകം സ്വദേശിനി (23)
5. 16ന് ഖത്തറിൽ നിന്നെത്തിയ തെക്കുംഭാഗം ധളവാപുരം സ്വദേശി (45)
6. 20ന് ഒമാനിൽ നിന്നെത്തിയ തൊടിയൂർ സ്വദേശി (37)
7. 16ന് അബുദാബിയിൽ നിന്നെത്തിയ കുലശേഖരപുരം കാട്ടിൽകടവ് സ്വദേശി (38)
8. 19ന് സൗദിയിൽ നിന്നെത്തിയ തൊടിയൂർ ഇടക്കുളങ്ങര സ്വദേശി (55)
9. 18ന് നൈജീരിയയിൽ നിന്നെത്തിയ നെടുമ്പന സ്വദേശി (31)
10. 18ന് നൈജീരിയയിൽ നിന്നെത്തിയ കുണ്ടറ അമ്പിപൊയ്ക സ്വദേശി (36)
11. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശി (65)
രോഗമുക്തരായവർ
1. മേയ് 25ന് കൊവിഡ് സ്ഥിരീകരിച്ച തേവലക്കര അരിനല്ലൂർ സ്വദേശി (38)
2. മേയ് 27ന് സ്ഥിരീകരിച്ച പന്മന സ്വദേശിനി (44)
3. 2ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തനാപുരം സ്വദേശി (41)
4. 6ന് സ്ഥിരീകരിച്ചവരായ പോരുവഴി എടയ്ക്കാട് സ്വദേശി (36)
5. ചവറ സ്വദേശിനി(19)
6. ശാസ്താംകോട്ട സ്വദേശി (28)
7. 7ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തേവലക്കര കിഴക്കേക്കര സ്വദേശിയായ ആൺകുട്ടി (6)
8. 10ന് കൊവിഡ് പോസിറ്റീവായ കടയ്ക്കൽ സ്വദേശിനി (42)
9. 11ന് സ്ഥിരീകരിച്ച പത്തനാപും സ്വദേശിനി (20)
10. 12ന് സ്ഥിരീകരിച്ചവരായ ഉളിയക്കോവിൽ സ്വദേശിനി (48)
11. ഓച്ചിറ സ്വദേശികളായ അഞ്ചു വയസുള്ള ആൺകുട്ടി
12. 29 വയസുകാരൻ
13. 19ന് രോഗം സ്ഥിരീകരിച്ച ആയൂർ ഇട്ടിവ സ്വദേശിനി(30)
14. 20ന് സ്ഥിരീകരിച്ചവരായ എഴുകോൺ സ്വദേശി (35)
15. പൂത്തൂർ സ്വദേശി (33)
16. നെടുമ്പന നല്ലില സ്വദേശി (44)
17. 21ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി (48)
18. 25ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെട്ടിക്കവല സ്വദേശി (40)
കായംകുളം സ്വദേശി ഗുരുതരാവസ്ഥയിൽ
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതനായ കായംകുളം സ്വദേശിയായ 65 കാരന്റെ നില അൽപം ഗുരുതരമാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ റെസ്പിറേറ്ററി ഐ.സി.യുവിലാണ്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്ലാസ്മാ സർജറിക്കൊപ്പം ജീവൻ രക്ഷാമരുന്നായ ടോസിലിസുമാബും എത്തിച്ച് നൽകി.
ഈമാസം 23ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മറ്റ് രോഗങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ടതാണ് വൃദ്ധൻ. അവിടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ചപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫലം വന്ന 28ന് രാത്രിയാണ് രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചത്.