ശാസ്താംകോട്ട: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തി. ശാസ്താംകോട്ട കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെകട്ടറി പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽപനപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവ് പോസ്റ്റോഫീസിന് മുൻപിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രവി ഉദ്ഘാടനം ചെയ്തു. വേണു വൈശാലി, ശ്രീകുമാർ സുവർണർ കബീർ, ശൂരനാട് വാസു തുടങ്ങിയവർ സംസാരിച്ചു. ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിശ്ശേരിക്കൽ പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നാഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. പടി. കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റോഫീസ് ധർണ ഡി.സി.സി ജനറൻ സെക്രട്ടറി കാരുവള്ളി ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നിഥിൻ കല്ലട, സുരേഷ് ചന്ദ്രൻ, ശിവാനന്ദൻ, ജോൺ പോൾ സ്റ്റഫ്, ഷൈലജ, വരമ്പേൽ ശിവൻകുട്ടി, ഡാർവിൻ, അജിത്ത് ചാപ്രായിൽ തുടങ്ങിയവർ നേതൃത്വം നൽകി. കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയവിള എസ്.ബി.ഐയ്ക്ക് മുന്നിൽ നടന്ന ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.