darna
ഇന്ധന വിലവർദ്ധനവിനെതിരേ കോൺഗ്രസ് ഓടനാവട്ടം മണ്ഡലം സമിതി നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി. മെമ്പർ സവിൻ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: പെട്രോൾ- ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓടനാവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി അംഗം സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കുടവട്ടൂർ രാധാകൃഷ്ണൻ , സൈമൺ വാപ്പാല, വെളിയം രാജൻ, എം.എസ്. പീറ്റർ, സന്തോഷ് അമ്പലത്തും കാല, ജേക്കബ്, ഷാജി പടിയാരം, ബാബു മാരൂർ, അച്ചൻകുഞ്ഞ്,ജഗൻ രാജു എന്നിവർസംസാരിച്ചു.