thodiyoor-panchayat-img
സുഭിക്ഷ കേരളം പദ്ധതിയുടെ തൊടിയൂർ പഞ്ചായത്തുതല ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

തൊടിയൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ തൊടിയൂർ പഞ്ചായത്തുതല ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കല്ലേലിഭാഗം 19-ാം വാർഡിൽ ആലപ്പറത്ത് ബേബിയുടെ മൂന്നേക്കർ സ്ഥലത്ത് വിത്ത് പാകുന്നതിന് എം.എൽ.എ തുടക്കം കുറിച്ചു. അത്യുത്പാദനശേഷിയുള്ള ഉമ എഫ്.എസ് രണ്ട് ഇനം വിത്താണ് വിതച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തംഗങ്ങളായ കെ. സുരേഷ് കുമാർ, കെ. പത്മകുമാരി, എൻ.ആർ.ഇ.ജി.എസ് എൻജിനീയർ അഞ്ജലി, പി. ഗോപാലക്കുറുപ്പ് ,അശോകൻ, പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ, കൃഷി അസി. ദിലീപ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രോഹിണി സ്വാഗതം പറഞ്ഞു.