പാരിപ്പള്ളി: ലോട്ടറി കച്ചവടക്കാരൻ പനി ബാധിച്ച് മരിച്ചു. വേളമാനൂർ അൻബൂരി ചരുവിള വീട്ടിൽ വിശ്വംഭരനാണ് (59) ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: വിജയകുമാരി. മകൾ: വിശ്വതി. മരുമകൻ: ഷിജു.