പുനലൂർ: വന്യമൃഗശല്യം ഒഴിക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല ഡി.എഫ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ, ഷിബു കൈമണ്ണിൽ, കെ. രാധാകൃഷ്ണൻ, നന്ദകുമാർ, രാജശേഖരൻ നായർ, ചിറ്റാലംകോട് മോഹനൻ, അനൂപ്, വത്സല ഗോപാലകൃഷ്ണൻ, ബിജു തുടങ്ങിയവർ സംസാരിച്ചു.