കൊല്ലം: തെന്മല അമ്പനാറിൽ റബർ തോട്ടത്തിൽ നിന്ന് പെരുപാമ്പിനെ പിടികൂടി. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ അമ്പനാർ റബർ നേഴ്‌സറിയിൽ നിന്ന് അഭിജിത്ത് എന്ന യുവാവാണ് മൂന്ന് മീറ്റർ നീളവും ഇരുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ചാക്കിലാക്കിയ പാമ്പിനെ കാട്ടിൽ കൊണ്ട് വിട്ടു.