കൊല്ലം: നായ കുറുകേചാടിയതിനെ തുടർന്ന് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ബൈക്കിന് പിന്നിൽ യാത്ര ചെയ്ത ഗൃഹനാഥൻ മരിച്ചു. നീണ്ടകര പുത്തൻതുറ മൂലയിൽ വീട്ടിൽ മത്സ്യത്തൊഴിലാളിയായ രവിയാണ് (62) മരിച്ചത്. കുറ്റിവട്ടത്തിന് സമീപമായിരുന്നു അപകടം. അനുജന്റെ മകൻ വിഷ്ണുവിനൊപ്പം കായംകുളം കള്ളിക്കാട്ടുള്ള മകളുടെ വീട്ടിൽ നിന്ന് തിരികെ വരുംവഴി ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് എതിരെ വന്ന സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. വിഷ്ണു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ രവിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷൈമ. മക്കൾ: രാഹുൽ, നയന. മരുമക്കൾ: ആർച്ച, രാജേഷ്.