pic

കൊല്ലം: സ്വർണ വ്യാപാരികളെ ദ്രോഹിക്കുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് പടിക്കൽ ഇന്ന് രാവിലെ 10.30ന് നടത്തുന്ന ധർണ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് .അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ് അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി എന്നിവരടക്കം പ്രമുഖ നേതാക്കൾ സംസാരിക്കും. കൊവിഡ് നിബന്ധനകൾ പാലിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് ബി. പ്രേമാനന്ദ് അറിയിച്ചു.