കൊല്ലം: മദ്യ ലഹരിയിൽ ഭാര്യയെ മർദ്ദിച്ചു, വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്തു. ഒടുവിൽ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചൽ ആർച്ചൽ നെടിയറ ഒറ്റത്തെങ്ങിൽ പടിഞാറ്റതിൽ മൈക്കിൾ ആന്റണിയെ(39) ആണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നയാളാണ് മൈക്കിൾ ആന്റണി. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. അന്വേഷിക്കാനെത്തിയ അഞ്ചൽ എസ്.ഐ ഇ.എം.സജീറിനെയും സിവിൽ പോലീസ് ഓഫീസർ ഗിരീഷിനെയും മൈക്കിൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ശ്രമകരമായിട്ടാണ് പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.