കൊല്ലം: കുട്ടികളുടെ നഗ്ന ചിത്രം കണ്ടതിനും ഡൗൺലോഡ് ചെയ്ത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിനും അഞ്ചൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. അഞ്ചൽ പുത്തയം തടത്തിൽ പുത്തൻ വീട്ടിൽ അനുസെൻജിനെയാണ്(28) അഞ്ചൽ അറസ്റ്റ് ചെയ്തത്. മേഘാലിങ്ക് എന്ന വെബ്സൈറ്റിലൂടെയാണ് അനുസെൻജിൻ കുട്ടികളുടെ നഗ്ന ചിത്രം കണ്ടത്. ഡൗൺലോഡ് ചെയ്ത് വാട്സാപ്പ്ലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് വിവരങ്ങൾ കണ്ടെത്തിയത്. അഞ്ചൽ സി.ഐ. എൽ.അനിൽകുമാർ, എസ്.ഐ ഇ.എം. സജീർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷെമീർ,ബിനു, രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.