നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സിനിമാലോകത്ത് വലിയ ചർച്ച വിഷയമാകുകയാണ്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്‌സ് എഡിറ്റർ പീറ്റർ പോളാണ് വനിതയുടെ ഭർത്താവ്. പീറ്ററിന്റെ ഭാര്യ പരാതിയുമായി രംഗത്തെത്തിയതോടെ വനിതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും ആക്ടിവിസ്റ്റുമായ ലക്ഷ്മി രാമകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
' പീറ്റർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വാർത്ത കേട്ട് ഞെട്ടിപ്പോയി. കൂടാതെ ഇതുവരെ വിവാഹ മോചനവും നേടിയിട്ടില്ല. വിദ്യാഭ്യാസവും എക്സപോഷറുമുള്ള ഒരാൾക്ക് എങ്ങനെ ഇത്തരം മണ്ടത്തരം ചെയ്യാൻ കഴിയും?' ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിയുന്നത് വരെ പീറ്ററിന്റെ ഭാര്യ എന്തുകൊണ്ട് കാത്തിരുന്നു. എന്തുകൊണ്ടാണ് ഇത് നിർത്താതിരുന്നതെന്നും ലക്ഷ്മി ട്വീറ്റ് ചെയ്യുന്നുണ്ട്.
വനിതയോടുളള ആശങ്കയും ലക്ഷ്മി പ്രകടിപ്പിച്ചിരുന്നു, ദുഷ്കരമായ അവസ്ഥകളിലൂടെയാണ് അവൾ കടന്ന് വന്നത്. ഈ ബന്ധത്തിലെങ്കിലും എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും അവളുടെ സന്തോഷമാണ് ആഗ്രഹിച്ചത്. എന്നാൽ, അവൾ മാത്രം അങ്ങനെ ആഗ്രഹിച്ചിരുന്നില്ല. എന്താണ് സ്ത്രീ ശാക്തീകരണത്തിന്റ യഥാർത്ഥ ആർത്ഥമെന്ന് സ്ത്രീകൾ തന്നെ മനസ്സിലാക്കിയില്ലെങ്കിൽ ഇവിടെ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കില്ലെന്നും ലക്ഷ്മി ട്വിറ്ററിൽ കുറിച്ചു. എന്നാൽലക്ഷ്മിയ്ക്ക് മറുപടിയുമായി വനിത രംഗത്തെത്തി.
'തനിയ്ക്ക് വേണ്ടി ആശങ്ക പ്രകടിപ്പിച്ചതിൽ നന്ദിയുണ്ട്. എന്റെ ജീവിതം നല്ലതു പോലെ കൈകാര്യം ചെയ്യാൻ എനിയ്ക്ക് അറിയാം. ഇക്കാര്യത്തിൽ ആരുടേയും പിന്തുണ ആവശ്യവുമില്ല. എന്റെ തീരുമാനങ്ങൾ അംഗീകരിക്കുകയോ പിന്തുണക്കുകയോ വേണ്ട. വിദ്യാഭ്യാസവും നിയമപരമായ അറിവും എനിയ്ക്ക് ഉണ്ട്. ഇത് ഒരു പൊതുപ്രശ്നമല്ല. ദയവ് ചെയ്ത് ഇതിൽ നിന്ന് മാറി നിൽക്കൂ എന്ന് വനിത, ലക്ഷ്മിയുടെ ട്വീറ്റിന് മറുപടി നൽകി. ഇത് നിങ്ങളുടെ ഷോയല്ല. നിങ്ങളുടെ ബിസിനസ് ഷോയിൽ വരുന്ന നിരപരാധികളിൽ നിന്ന് പണം സമ്പാദിക്കു. ഇവിടെ കമന്റ് ചെയ്തത് കൊണ്ട് ഒരു ബിസിനസും നടക്കില്ല. സ്വന്തം ജീവിതം നോക്കൂ, എല്ലാവിധ ആശംസകളും, കൂടാതെ നിങ്ങളുടെ ബിസിനസ് മനസ്സിലാക്കി ചെയ്ത ട്വീറ്റ് ഒഴിവാക്കുക. ഇത് ബിഗ് ബോസ് റിയാലിറ്റി ഷോയോ കുടുംബം തകർക്കുന്ന നിങ്ങളുടെ ഫാമിലി ഷോയോ അല്ല- വനിത പറയുന്നു.
ഒരാളുടെ ജീവിതം പൊതുവേദിയിൽ ചർച്ച ചെയ്യാൻ നിങ്ങൾക്ക് അധികാരമോ അവകാശമോ ഇല്ല. ഈ പറയുന്ന സ്ത്രീ കഴിഞ്ഞ ഏഴ് വർഷമായി മറ്റൊരു കുടുംബത്തിൽ താമസിക്കുകയാണ്. അവർ അവളുടെ സുരക്ഷ ഉറപ്പു വരുത്തുക. ഇക്കാര്യത്തിൽ നിങ്ങൾ നിശബ്ദത പാലിക്കു. എന്റെ കാര്യത്തിൽ സത്യസന്ധമായ ആശങ്കയുണ്ടെങ്കിൽ എന്നെ വിളിക്കാമായിരുന്നു, അല്ലെങ്കിൽ മെസേജ് അയക്കാമായിരുന്നു അല്ലാതെ പൊതു ഇടങ്ങളിൽ എഴുതിയിടുകയല്ല. ഞാൻ ആദ്യമേ പറഞ്ഞു. ഇത് നിങ്ങളുടെ ഷോ അല്ല എന്ന്. ഞങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ഞങ്ങൾക്ക് അറിയാം- വനിത ട്വിറ്ററിൽ കുറിച്ചു. വിവാഹമോചനം നടത്താതെ മറ്റൊരു വിവാഹം നടത്തിയതിനാണ് താൻ പ്രതികരിച്ചതെന്ന് ലക്ഷ്മി പിന്നീട് വിശദീകരിച്ചു.