കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജില്ലയിൽ 99.08 ശതമാനം വിജയം. പരീക്ഷയെഴുതിയ 30,205 വിദ്യാർത്ഥികളിൽ 29,926 പേർ ഉപരിപഠനത്തിന് അർഹരായി. ഉപരിപഠനത്തിന് അർഹരായവരുടെ കണക്കിൽ ജില്ല സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ്.
15,544 ആൺകുട്ടികളാണ് ആകെ പരീക്ഷ എഴുതിയത്. ഇതിൽ 15,356 പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 14,661 ആൺകുട്ടികളിൽ 14,570 പേർ ഉപരിപഠനത്തിന് യോഗ്യരായി. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണ് ഇത്തവണത്തേത്. കഴിഞ്ഞ വർഷം 98.36 പേരാണ് വിജയിച്ചത്.
സ്കൂൾ, പരീക്ഷ എഴുതിയവർ, ഉപരിപഠനത്തിന് അർഹരായവർ
സർക്കാർ: 9993, 9895
എയ്ഡഡ്: 18667, 18489
അൺ എയ്ഡഡ്: 1545, 1542
ആകെ: 30205, 29926
ആകെ പരീക്ഷ എഴുതിയത് : 30,205
ഉപരി പഠന യോഗ്യത നേടിയത് : 29,926
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് : 4,279
വിദ്യാഭ്യാസ ജില്ല - പരീക്ഷ എഴുതിയവർ - ഉപരി പഠന യോഗ്യത - ഫുൾ എ പ്ലസ്
കൊട്ടാരക്കര- 7713 - 7675 - 1646
പുനലൂർ - 6113 - 6052 - 921
കൊല്ലം - 16379 - 16199- 1712
നൂറുമേനി: 144 സ്കൂളുകൾക്ക്
സർക്കാർ: 48
എയ്ഡഡ്: 78
അൺ എയ്ഡഡ്: 18
ഫുൾ എ പ്ലസ് 4,279 പേർക്ക്
ജില്ലയിൽ 4,279 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 167 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ 1,390 പേർ ആൺകുട്ടികളും ബാക്കി 2,889 പെൺകുട്ടികളുമാണ്.
സ്കൂളുകളിലെ എ പ്ലസ്
ഗവ. : 1,632
എയ്ഡഡ്: 2,395
അൺ എയ്ഡഡ്: 252
വിജയശതമാനം
2020: 99.08%
2019: 98.36%
2018: 97.96%
2017: 96.9%
2016: 97.32%
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
2020: 4,279
2019: 4,012
2018: 3,361
2017: 2,050
2016: 2,391
സർക്കാർ സ്കൂളുകൾക്ക് തിളക്കം
ജില്ലയിലെ സർക്കാർ സ്കൂളുകൾ കഴിഞ്ഞ വർഷത്തേക്കാൾ തിളക്കമാർന്ന വിജയമാണ് ഇത്തവണ നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണവും നൂറ് ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണവും ഇത്തവണ ഉയർന്നു.
2019, 2020
നൂറുമേനി വിജയം: 41 - 48
ഫുൾ എ പ്ലസ്: 1,316 - 1,632