dyfi
ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച അഞ്ച് ലക്ഷം രൂപ ബ്ലോക്ക്‌ സെക്രട്ടറി ടി.പി. അഭിമന്യു ജില്ലാ സെക്രട്ടറി അരുൺ ബാബുവിന് കൈമാറുന്നു

കൊല്ലം: റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പോളയത്തോട് എൻ.എസ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ സെക്രട്ടറി ടി.പി. അഭിമന്യു ജില്ലാ സെക്രട്ടറി അരുൺ ബാബുവിന് തുക കൈമാറി.

ബ്ലോക്ക്‌ പ്രസിഡന്റ്‌ സുജിത് ലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്. ഷബീർ, എസ്.ആർ. രാഹുൽ, അതുൽ, മുഹമ്മദ്‌ റാഫി, മുൻ ജില്ലാ ട്രഷറർ എ. പുഷ്പരാജൻ, കെ.പി. സജിനാഥ്, ആർ. മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.