congress
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെയും പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഓച്ചിറയിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെയും പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഓച്ചിറയിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ചിറ്റുമൂല നാസർ, എം.എസ്. ഷൗക്കത്ത്, എം.എ. സലാം, ഓച്ചിറ താഹ, എ. ഖരിം, സുരേഷ്, ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, നീലികുളം സദാനന്ദൻ, കെ.കെ. സുനിൽകുമാർ, മുനമ്പത്ത് വഹാബ്, രമ ഗോപാലകൃഷ്ണൻ, എം. അൻസാർ, എൻ. അജയകുമാർ, ആർ. രാജേഷ് കുമാർ, ബി.എസ്. വിനോദ്, ബി. സെവന്തികുമാരി, എൻ. കൃഷ്ണകുമാർ കെ.എസ്.പുരം സുധീർ, ബോബൻ. ജി. നാഥ് തുടങ്ങിയവർ സംസാരിച്ചു.