ചാത്തന്നൂർ: എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങൾക്ക് നൽകിവരാറുള്ള ഗ്രാന്റ് വിതരണം നടന്നു. ചാത്തന്നൂർ താലൂക്ക് യൂണിയന് കീഴിൽ ക്ളാസ് സംഘടിപ്പിച്ച 65 കരയോഗങ്ങൾക്കാണ് ഗ്രാന്റ് അനുവദിച്ചത്.
യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ടി. അരവിന്ദാക്ഷൻപിള്ള, എസ്. ശ്രീജിത്, പി. മഹേഷ്, ജി. പ്രസാദ് കുമാർ, പരവൂർ മോഹൻദാസ്, പി. സജീഷ്, ശിവപ്രസാദ കുറുപ്പ്, അംബികദാസൻ പിള്ള, സി. ഗോപിനാഥൻ പിള്ള, ബി.ഐ. ശ്രീനാഗേഷ്, കെ. ജയചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.