അഞ്ചൽ: ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയൂർ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. കടയിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആയൂർ ഗോപിനാഥ്, എം.എ. സലാം, സാന്റേഴ്സ് ബേബി, ഹരികൃഷ്ണൻ, ലിജു ആലുവിള, സുജാ തോമസ്, കെ.സി. എബ്രഹാം, പ്രസാദ് കോടിയാട്ട്, ബുഹാരി, ജോൺ ഒ. പണിക്കർ, വിളയിൽ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.