പരവൂർ: കൊവിഡ് ബാധിച്ച മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു പരവൂരിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പാരിപ്പള്ളി ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷുഹൈബ്, പാണ്ഡപുരം രഘു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളപ്പാടം ഷാനവാസ്, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ്, ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, സാംസ്കാരിക സാഹിതി ജില്ലാ കൺവീനർ നടയ്ക്കൽ ശശി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം പൊഴിക്കര വിജയൻപിള്ള, ഷാജി തെക്കുംഭാഗം, വി. പ്രകാശ്, ഡി.സി.സി അംഗം ബി. സുരേഷ്, മുൻ ബ്ലോക്ക് പ്രസിഡന്റ് പരവൂർ സജീബ്, മണ്ഡലം പ്രസിഡന്റുമാരായ പരവൂർ മോഹൻദാസ്, കെ. മോഹനൻ, കൊട്ടിയം സാജൻ, പ്രദീഷ്, ഷൈജു ബാലചന്ദ്രൻ, നെല്ലേറ്റിൽ ബാബു എന്നിവർ സംസാരിച്ചു.