കൊല്ലം: എസ്.എസ്.എൽ.സി ഫലത്തിൽ മികവിന്റെ അടയാളങ്ങളായി മാറുകയാണ് ജില്ലയിലെ സ സർക്കാർ സ്കൂളുകൾ. 48 സർക്കാർ വിദ്യാലയങ്ങളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരി പഠന യോഗ്യത നേടി. സർക്കാർ സ്കൂളുകളിലെ 1,632 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ കടയ്ക്കൽ ഗവ. ഹൈസ്കൂളിലെ 107 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം പ്രകടമാകുന്ന വിജയമാണ് സർക്കാർ സ്കൂളുകളിലെ കുട്ടികൾ കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും നേടിയത്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
കടയ്ക്കൽ ജി.എച്ച്.എസ്.എസ്: 107 കുട്ടികൾ
ചാത്തന്നൂർ ജി.എച്ച്.എസ്: 83 കുട്ടികൾ
പൂയപ്പള്ളി ജി.എച്ച്.എസ്: 81 കുട്ടികൾ