vimala

കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയുടെ ജില്ലയിലെ നേട്ടപ്പട്ടികയിൽ ഒന്നാമതെത്തിയത് കൊല്ലം പട്ടത്താനം വിമലഹൃദയ സ്‌കൂൾ. 789 കുട്ടികൾ പരീക്ഷ എഴുതിയ ഇവിടെ ഒരാളൊഴികെ മറ്റെല്ലാവരും ഉപരി പഠന യോഗ്യത നേടി. ഒരു വിദ്യാർത്ഥിക്ക് ഉപരി പഠന യോഗ്യത നേടാൻ കഴിയാതെ പോയതിനാൽ നൂറ് ശതമാനം വിജയത്തിൽ നിന്ന് വഴുതി പോയ സ്കൂളിലെ 92 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികവറിയിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതും വിമല ഹൃദയ സ്കൂളിലാണ്. മൂന്ന് വിദ്യാർത്ഥികൾ മാത്രം പരീക്ഷ എഴുതിയ പേരയം എൻ.എസ്.എസ് എച്ച്.എസിൽ എല്ലാവരും ഉപരി പഠന യോഗ്യത നേടി.