photo
തലകീഴായി മറിഞ്ഞ ഓമ്നി വാൻ

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര മൈലം ഇഞ്ചക്കാട് ഭാഗത്ത് നിയന്ത്രണംവിട്ട ഓമ്നി വാൻ തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. അടൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്നു വാഹനം. വാഹനത്തിലുണ്ടായിരുന്ന മൈലം മുട്ടമ്പലം സ്വദേശികളായ ദിലീപ്, ബിജു എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടാരക്കര പൊലീസ് കേസെടുത്തു