കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 3 പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 208 ആയി.
സ്ഥിരീകരിച്ചവർ
1. 14ന് മുംബയിൽ നിന്നെത്തിയ പുനലൂർ ഉറുകുന്ന് സ്വദേശി (47)
2. പുനലൂർ ഉറുകുന്ന് സ്വദേശിയുടെ ഭാര്യ (43)
3. പുനലൂർ ഉറുകുന്ന് സ്വദേശിയുടെ മകൾ (17)
4. 18ന് ഒമാനിൽ നിന്നെത്തിയ ചാത്തന്നൂർ കാരംകോട് സ്വദേശി (40)
5. 18ന് ഒമാനിൽ നിന്നെത്തിയ പള്ളിമൺ സ്വദേശി (38)
6. 25 ന് ഐവറികോസ്റ്റിൽ നിന്നെത്തിയ ഓടനാവട്ടം മുത്താരം സ്വദേശി (34)
7. 15ന് കുവൈറ്റിൽ നിന്നെത്തിയ തൃക്കരുവ സ്വദേശി (34)
8. 26 ന് ഐവറികോസ്റ്റിൽ നിന്നെത്തിയ ഉമയനല്ലൂർ പേരയം സ്വദേശി (46)
9. 16ന് കുവൈറ്റിൽ നിന്നെത്തിയ മങ്ങാട് സ്വദേശി (24)
10. 15ന് ഖത്തറിൽ നിന്നെത്തിയ ചവറ കുളങ്ങരഭാഗം സ്വദേശി (52)
11. 26ന് കുവൈറ്റിൽ നിന്നെത്തിയ കരുകോൺ പുത്തയം സ്വദേശി (34)
12. 25ന് സൗദിയിൽ നിന്നെത്തിയ ഇളമാട് സ്വദേശി (37)