കൊടുങ്ങല്ലൂർ: കേരള സർക്കാരിന്റെ ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്ന് ദേശീയ സേവാഭാരതിയുടെ നേതൃത്വത്തിൽ ഇന്നലെ വീടുകൾ, പൊതു ഇടങ്ങൾ, നഗര പ്രദേശങ്ങൾ എന്നിവ ശുചീകരിച്ചു. പ്‌ളാസ്റ്റിക്ക് കുപ്പികൾ, കിറ്റുകൾ മുലായവ ശേഖരിച്ചു. സേവാഭരതി പ്രസിഡന്റ് പി.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. റിട്ട. മേജർ ജനറൽ പി. വിവേകാനന്ദൻ, കെ. ദിലീപ് കുമാർ, ഒ.പി. സുരേഷ്, പി.ജി. ശശികുമാർ, ടി.ജെ. ജെമി, വി.ജി. ഹരിദാസ്, ഇ.കെ. വേണു, സി.സി. അശോകൻ എന്നിവർ നേതൃത്വം നൽകി.