തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനായി 'നമ്മുടെ വടക്കാഞ്ചേരി' പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ ചുവരുകളിൽ അഞ്ഞൂറിലധികം കാർട്ടൂൺ ചിത്രങ്ങൾ വരയ്ക്കുന്നു. മൂന്നിന് രാവിലെ പത്തിന് വടക്കാഞ്ചേരി എം.എൽ.എ ഓഫീസിന്റെ ചുവരിൽ കാർട്ടൂൺ വരച്ച് യുവ ചിത്രകാരി മരിയ ബാബു ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു.