തൃശൂർ: ഹോമിയോപ്പതി വകുപ്പിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് മീഡിയ സെല്ലിന് രൂപം നൽകി. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസ്സി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ.കെ. ബിന്ദു, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സബിരാജ്, മീഡിയ് സെൽ കൺവീനർ ഡോ. ജിഷ്ണു തുടങ്ങിയവർ സന്നിഹിതരായി. കൊവിഡ് കാലഘട്ടത്തിൽ ഹോമിയോപ്പതി വകുപ്പ് ജനങ്ങൾക്കായി ചെയ്ത പ്രവർത്തനങ്ങൾ കോർത്തിണക്കി ഡോക്ടർമാരും ജീവനക്കാരും ചേർന്ന് തയ്യാറാക്കിയ വീഡിയോ സോംഗ് ആൽബം പ്രകാശനം ചെയ്തു.