കയ്പമംഗലം: മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് പടിഞ്ഞാറെ വെമ്പല്ലൂർ പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം 56365 രൂപ നൽകി. സംഘം പ്രസിഡന്റ് എം.എ. അനിരുദ്ധൻ ചെക്ക് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് കൈമാറി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, സംഘം വൈസ് പ്രസിഡന്റ് ബി.എ. ഗോപി, സംഘം സെക്രട്ടറി ബീന ഗിരീഷ്, സംഘം മുൻ പ്രസിഡന്റ് കെ.പി. ഷാജി, സംഘം ജീവനക്കാർ, മത്സ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.