ചെറുതുരുത്തി: കേരള കലാമണ്ഡലം രജിസ്ട്രാറായി ഡോ. മനോജ് ചുമതലയേറ്റു. 25 വർഷം അദ്ധ്യാപകനായിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, 11 വർഷം അക്കാഡമിക് കൗൺസിൽ അംഗം, ഫാക്കൽറ്റി ഒഫ് എഡ്യുക്കേഷനിൽ ഡീനുമായിരുന്നു. നിലവിൽ കാലിക്കറ്റ് സർവകലാശാല പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഗവേഷണ മാർഗ്ഗദർശി, അളഗപ്പ, മൈസൂർ, ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

തിങ്കളാഴ്ച കാലത്ത് നിള കാമ്പസിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷം വള്ളത്തോൾ മ്യൂസിയം, കലാമണ്ഡലം കാമ്പസ്, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ സന്ദർശനത്തിനു ശേഷം ജീവനക്കാരുമായി സംവാദവും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, നിള കാമ്പസ് ഡയറക്ടർ ഡോ. വിജയൻ, അസി. രജിസ്ട്രാർ പി.ആർ. ജയചന്ദ്രൻ, എ.എസ്.എസ് കോ- ഓർഡിനേറ്റർ ഷിനോജ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.