കയ്പമംഗലം: മരം വീണ് തകർന്ന വീട്ടിൽ കഴിയുന്ന അമ്മയ്ക്ക് തണലേകി ഫ്രണ്ട്‌സ് ഫോർഎവർ സ്‌നേഹക്കൂട്ടായ്മ. കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ കൃഷ്ണവേണിഅമ്മയ്ക്കാണ് ഫ്രണ്ട്‌സ് ഫോർഎവർ ട്രസ്റ്റ് കാരുണ്യ കൂട്ടായ്മ വീട് നിർമ്മിച്ച് നൽകുന്നത്. മരം വീണ് തകർന്ന ഷീറ്റ് മേഞ്ഞ വീട്ടിൽ ഭിന്നശേഷിക്കാരിയായ മകളോടൊപ്പം താമസിക്കുന്ന ഈ അമ്മയെയും മകളെയും മഴ കനക്കുന്നതിന്ന് മുമ്പ് പുതിയ ടെറസിലേക്ക് പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്മയ്ക്ക് വേണ്ടി നിർമ്മിക്കുന്ന പുരയുടെ കല്ലിടൽ ചടങ്ങ് ട്രസ്റ്റിന്റെ അഡ്മിൻ കൂടിയായ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ പി.എം. നൗഷാദ്, ടി.എം. റഷീദ്, രാജുശാന്തി, നിറം ഗഫൂർ, നൗഷാദ് ചീനാപ്പി, ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.