phc

പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മാതൃ ശിശു വയോജന (അണുബാധ നിയന്ത്രിത സുരക്ഷിത മേഖല ) കേന്ദ്രം

കോണത്തുകുന്ന്: മേൻമകളും സൗകര്യങ്ങളുമായി പുത്തൻ ചിറയിൽ മാതൃ - ശിശു -വയോജനക്ഷേമ (അണുബാധ നിയന്ത്രിത സുരക്ഷിത മേഖല) കേന്ദ്രം.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന മാതൃ ശിശു വയോജന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തന്നതിലൂടെ അണുബാധ നിയന്ത്രിത മേഖലയായി മാറ്റിയെടുക്കാൻ സാമൂഹികആരോഗ്യ കേന്ദ്രത്തിനു കഴിയും. ആശുപത്രിയിൽ പകർച്ചവ്യാധിയുമായി വരുന്നവരിൽ നിന്നും മറ്റുള്ളവർക്ക് പകരാതെ സാമൂഹിക അകലം പാലിക്കുവാനും ഇത് സഹായിക്കും. ഭിന്നശേഷിക്കാർക്കും ആയാസരഹിതമായ സേവനം ലഭ്യമാക്കാൻ സഹായിക്കുന്ന രീതിയിലുള്ള ഈ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.

........

മേൻമകളും ഉപയോഗവും

ജീവിത ശൈലി രോഗ ക്ലിനിക്ക് (രജിസ്‌ട്രേഷൻ, ഷുഗർ, ബി.പി പരിശോധന, വൈദ്യ പരിശോധന, കൗൺസലിംഗ്, ബോഡി മാസ് ഇൻഡക്‌സ് )

ഗർഭിണികൾക്കുള്ള ക്ലീനിക്ക് (ഗർഭകാല ആനുകൂല്യങ്ങൾ, മരുന്നുകൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ, ആരോഗ്യ വിദ്യാഭ്യാസം, വിവിധ ഗർഭ നിരോധന ഉപാധികൾ വിതരണവും മാർഗനിർദേശങ്ങളും),

നവജാത ശിശുക്കൾക്കും, കുഞ്ഞുങ്ങൾക്കും ഉള്ള ക്ലിനിക്ക് (വൈദ്യ പരിശോധന, കൗൺസലിംഗ്, വിവിധ സ്റ്റേറ്റ് /നാഷണൽ സ്‌കീമുകൾ, ആനുകൂല്യങ്ങൾ

പൊതുജനാരോഗ്യ സേവനങ്ങൾ സാനിറ്റേഷൻ, ഫീൽഡ്തല പ്രവർത്തനങ്ങൾ, വിവിധ ആരോഗ്യ ക്ലാസുകൾ