തൃശൂർ: ആറാം ലൈബ്രറി കൗൺസിലിന്റെ ഭാഗമായുള്ള തൃശൂർ ജില്ലാ ലൈബ്രറി കൗൺസിലിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എൻ. ഭരതൻ, സെക്രട്ടറി വി.കെ. ഹാരിഫാബി, ജോയിന്റ് സെക്രട്ടറി വി. മുരളി എന്നിവരാണ് ചുമതലയേറ്റത്. ഇതോടൊപ്പം ഏഴ് താലൂക്ക് കമ്മിറ്റികളും ചുമതല ഏറ്റെടുത്തു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വായനശാലകളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. മഴക്കുഴി നിർമ്മാണം, വൃക്ഷത്തൈ വിതരണം, ജലസ്രോതസുകളുടെ സംരക്ഷണം, ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കും. പരിസ്ഥിതി ദിനാചരണ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും.