ചേർപ്പ്: ബംഗളൂരുവിൽ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂച്ചിന്നിപ്പാടം തൊട്ടിപ്പറമ്പിൽ ശശിധരൻ (61) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയത്. ഇന്നലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. കൊവിഡ് 19 പരിശോധനയ്ക്കായി ഇയാളുടെ രക്തം എടുത്തിട്ടുണ്ട്. പരിശോധനാ ഫലം കിട്ടിയതിന് ശേഷമേ കൊവിഡ് സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചേർപ്പ് സെന്ററിൽ ആദ്യകാലത്ത് സിംഗ് സോംഗ് ബേക്കറി നടത്തിയിരുന്നയാളാണ് ശശിധരൻ.