തൃശൂർ: ഒറീസയിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളെ യാത്രയാക്കി. 250 ഓളം തൊഴിലാളികളാണ് ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിൽ നിന്നും യാത്ര തിരിച്ചത്. 242 പേർ ചാവക്കാട് നിന്നും എട്ട് പേർ കൊടുങ്ങല്ലൂർ നിന്നും ഉള്ളവരാണ്. ഏഴ് കെ.എസ്.ആർ.ടി.സി ബസുകളിലായി ഇവരെ ആലുവ റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. ലേബർ വകുപ്പിലെ ഉദ്യോഗസ്ഥർ അനുഗമിച്ചിരുന്നു. സ്‌ക്രീനിംഗ് ചെയ്തതിന് ശേഷമാണ് യാത്രയാക്കിയത്.