തൃശൂർ: കാലവർഷമെത്തിയിട്ടും നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പാതി വഴിയിൽ. അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതിയുടെ പ്രവർത്തനമാണ് പൂർത്തിയാകാതെ കിടക്കുന്നത്. മഴ ചാറിത്തുടങ്ങിയപ്പോൾ മുതൽ തന്നെ റോഡുകളെല്ലാം ചെളികുളമായി തുടങ്ങി.
കുറുപ്പം റോഡ്, ജില്ലാ ജനറൽ ആശുപത്രി പരിസരം, ജയ്‌ഹിന്ദ് മാർക്കറ്റ്, സെന്റ് മേരീസ് കോളേജ് റോഡ് പരിസരം, പാറയിൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ള പദ്ധതിക്കായി റോഡുകൾ കുഴിച്ച് പൈപ്പുകൾ ഇടുന്ന പ്രവൃത്തി നടക്കുകയാണ്.
പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ടാറിംഗിന് ഇനിയും ഏറെനാൾ എടുക്കുമെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. ദിവാൻജി മൂലയിലെ കലുങ്ക് നിർമ്മാണവും പൂർത്തിയായിട്ടില്ല.