തൃശൂർ: ക്ഷീരദിനത്തിൽ ക്ഷീരകർഷകർക്ക് ആദരം അർപ്പിച്ച് ബി.ജെ.പി കിസാൻ മോർച്ച. കർഷകമോർച്ച തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യന്തോൾ ഏരിയയിലെ ക്ഷീരകർഷകരെ ആദരിച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
അയ്യന്തോൾ കുറിഞ്ഞാക്കിൽ താമസിക്കുന്ന പ്ലാവളപ്പിൽ വിജയൻ എന്ന ക്ഷീരകർഷകനെയാണ് അഡ്വ. കെ.കെ. അനീഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചത്. ജില്ലാ ട്രഷറർ, സുജയ് സേനൻ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കടവിൽ എന്നിവർ പങ്കെടുത്തു.
തെക്കുംകര പഞ്ചായത്തിലെ കരുമത്രയിൽ ബി.ജെ.പി ജില്ലാ ജനറൽ സെകട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് ബാബു ക്ഷീരകർഷകരെ ആദരിച്ചു. വാർഡ് മെമ്പർ രാജീവൻ തടത്തിൽ, ദേവദാസ് തെക്കേടത്ത്, കെ. ശ്രീദാസ്, എൻ. സുരേഷ് കുമാർ, സുകുമാരൻ, വിനോദ് പണ്ടാരത്തിൽ, മോഹനൻ മങ്കര, സുഭാഷ് എന്നിവർ നേതൃത്വം നൽകി.