തൃശൂർ: ഓൺലൈൻ പഠനസൗകര്യം ഒരുക്കാതെ ക്ലാസുകൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ ബലിയാടാണ് മലപ്പുറത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ആയിരക്കണക്കിന് കുട്ടികൾ സംസ്ഥാനത്തുണ്ട്. അവർക്ക് സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ബി.ജെ.പി പ്രവർത്തകർ സൗകര്യമൊരുക്കും. ഇതിനായി ഇന്ന് മുതൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്നും കെ.കെ. അനീഷ്‌കുമാർ പ്രസ്താവനയിൽ പറഞ്ഞു.