കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതി ധർണ്ണ നടത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ എടത്തിരുത്തി പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമിതി നടത്തിയ സർവേയുടെ നിർദ്ദേശം അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. ഇ.വി. ദിനേഷ്‌കുമർ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷനായി. കെ.ജി. സുരേന്ദ്രൻ, പി.സി. അജയൻ, കെ.വി. സനൽ, അനിലൻ എന്നിവർ സംസാരിച്ചു. ടി.എൻ. ഷാജി, കെ.വി. കിഷോർ കുമാർ, എ.വി. പ്രദീപ് ലാൽ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.