bashya-kitt
കയ്പമംഗലം ബോർഡ് സ്റ്റാൻഡിലെ ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സൈനുദ്ദീൻ നിർവഹിക്കുന്നു.

കയ്പമംഗലം: കൊവിഡ് 19ന്റ ഭാഗമായി കയ്പമംഗലം ബോർഡ് സ്റ്റാൻഡിലെ ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റും പച്ചക്കറി കിറ്റും നൽകി. കയ്പമംഗലം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എ. സജീർ അദ്ധ്യക്ഷനായി. മുഹമ്മദ് തിണ്ടിക്കൽ, മുസ്തഫ ഫേമസ് എന്നിവർ സംസാരിച്ചു.