തൃശൂർ: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിന് പ്രാദേശിക വികസന ഫണ്ട് അനുവദിക്കാൻ തയ്യാറാണെന്ന് അനിൽ അക്കര എം.എൽ.എ, ജില്ലാ കളക്ടറെ അറിയിച്ചു. സ്മാർട്ട് ഫോണും കേബിൾ ടി.വിയും ഇല്ലാത്ത സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് അദ്ധ്യയനം ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്തി വിദ്യാർത്ഥികളുടെ പഠനം സാദ്ധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർക്ക് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.