തൃശൂർ: ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാതെ ആയിരക്കണക്കിന് പട്ടികവിഭാഗം വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഇതൊന്നും സാദ്ധ്യാമാകാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. സ്മാർട്ട് ഫോൺ, ടി.വി, കമ്പ്യൂട്ടർ സൗകര്യം ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പുറത്താണ്.

ഇന്റർനെറ്റ് പഠനവും ചാനൽ ക്ലാസുകളും പട്ടികവിഭാഗം വിദ്യാർത്ഥികളുടെ പഠനത്തെ വഴിമുട്ടിച്ചിരിക്കുകയാണെന്നും വിദ്യാർത്ഥികളെ രണ്ടുതട്ടിലാക്കുന്ന രീതിയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നതെന്നും പട്ടികജാതി - വർഗ സംഘടനകൾ പറയുന്നു. ജില്ലയിലെ മുഴുവൻ പട്ടികവിഭാഗം സങ്കേതങ്ങളിൽ ആധുനിക രീതിയിലുള് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ വിജ്ഞാനവാടി സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ജില്ലയിലെ പട്ടികജാതി സങ്കേതങ്ങൾ: 2527
പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾ: 15,777
പ്രിമെടിക് വിദ്യാർത്ഥികൾ: 44,585.
പട്ടിക വിഭാഗസങ്കേതങ്ങളിലും / ഊരുകളിലായി: 55
പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾ: 589
പ്രിമെട്രിക് വിദ്യാർത്ഥികളിലും: 1,155 ഭൂരിഭാഗം

ടാബുകൾ അനുവദിക്കണം
സർക്കാർ എയ്ഡഡ് മേഖലയിലെ മുഴുവൻ പട്ടിക വിഭാഗം വിദ്യാർldഥികൾക്കും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ ടാബുകൾ അനുവദിക്കണമെന്ന് എസ്.സി/എസ്.ടി വിദ്യാഭ്യാസം സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം.എ ലക്ഷ്മണൻ, ഷാജു കിഴക്കൂടൻ, ബാബു കാളകല്ല് എന്നിവർ ആവശ്യപ്പെട്ടു.