ചാവക്കാട്: മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് ബിരിയാണി വിൽപ്പനയിലൂടെ എ.ഐ.വൈ.എഫ് ചാവക്കാട് മേഖലാ കമ്മിറ്റി സ്വരൂപിച്ച 30,282 രൂപ നിയമസഭ ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എയ്ക്ക് മേഖല പ്രസിഡന്റ് വി.എ. സുഹൈൽ, സെക്രട്ടറി ഇ.ബി. ഷാജി എന്നിവർ ചേർന്ന് കൈമാറി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാപറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. നാസർ, ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.കെ. സേവ്യർ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ഐ.കെ. ഹൈദ്രാലി, ചാവക്കാട് എൽ.സി. സെക്രട്ടറി എ.എം. സതീന്ദ്രൻ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം എം.എസ്. സുബിൻ, ചാവക്കാട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സഫൂറ ബക്കർ എന്നിവർ
പങ്കെടുത്തു.