veedu
സി.പി.എം. പ്രവർത്തകർ വീട് പുനരുദ്ധാരണം നടത്തുന്നു.

എരുമപ്പെട്ടി :കാലപ്പഴക്കം കൊണ്ട് ശോചനീയാവസ്ഥയിലായ വീടുകൾ പുനരുദ്ധാരണം നടത്തി സി.പി.എം പ്രവർത്തകർ മാതൃകയാകുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ സി.പി.എം പ്രവർത്തകരുടെ മനസിൽ രൂപം കൊണ്ട ആശയമായ സ്‌നേഹവീട് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് നിർദ്ധനരായ കുടംബങ്ങൾക്ക് വീട് വാസയോഗ്യമാക്കി നൽകുന്നത്.

പ്രവർത്തകരുടെ സാമ്പത്തികവും അധ്വാനവും കൂടിച്ചേർന്നപ്പോൾ അഞ്ച് വീടുകൾ പൂർത്തീകരിച്ചു നൽകി. ആറാമത്തെ വീട് പുനർനിർമാണം ആരംഭിച്ചിരിക്കുകയാണ്. സി.പി.എം നെല്ലുവായ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.സി. ധർമേഷ്, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ഒ.എസ്. മനോഷ്, മുരിങ്ങത്തേരി ബ്രാഞ്ച് സെക്രട്ടറി സുശാന്ത്, അജയൻ, അലി നേതൃത്വം നൽകുന്നു.