ചാലക്കുടി: ഓൺ ലൈനിൽ പഠനത്തിന് അവസരമിത്താല്ലത്തതിൽ മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടിയിൽ യുവമോർച്ച പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് കിഷോർ കാമ്പളത്ത് അദ്ധ്യക്ഷനായി. എ.എസ്. സനൽരാജ്, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.